Ultimate magazine theme for WordPress.

മുൻ മന്ത്രി ശ്രീ പി ജെ ജോസഫിന്റെ പുത്രൻ ജോക്കുട്ടൻ നിര്യാതനായി

മുൻ മന്ത്രി ശ്രീ പി ജെ ജോസഫിന്റെ പുത്രൻ ജോക്കുട്ടൻ നിര്യാതനായി

മുൻ മന്ത്രി ശ്രീ പി ജെ ജോസഫിന്റെ പുത്രൻ ജോക്കുട്ടൻ നിര്യാതനായി

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുൻ കേരള സംസ്ഥാന മന്ത്രിയുമായ ശ്രീ പി ജെ ജോസഫ് എം എല്‍ എ യുടെ ഇളയ മകന്‍ ജോ ജോസഫ് (34 വയസ്സ് ) നിര്യാതനായി. ഇന്ന് നവംബർ 20 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ജോക്കുട്ടന്റെ പേരിൽ ഉള്ള ട്രസ്റ്റിൽ നിന്നും ഫണ്ട് കണ്ടെത്തി 7000 അഗതികൾക്ക് മാസം 1000 രൂപാ നൽകുന്ന പരിപാടി വിജയകരമായി നടന്നു വരികയായിരുന്നു. സംസ്‌ക്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG