സോവ വൈറസ്; ഉപഭോക്താക്കൾ മുന്നറിയിപ്പുമായി എസ്ബിഐ
മുംബൈ : എസ്ബിഐ, പിഎൻബി, കാനറ ബാങ്ക് ഉപഭോക്താക്കളോട് സോവ മാൽവെയറിനെതിരെ കരുതിയിരിക്കാൻ നിർദേശം നൽകി അധികൃതർ. ‘നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ കവർന്നെടുക്കാൻ മാൽവെയറുകളെ അനുവദിക്കരുത്. വിശ്വസ്തമായ ഇടങ്ങളിൽ നിന്ന് മാത്രം വിശ്വസ്തമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.’- എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐ നൽകുന്ന വിവരം പ്രകാരം ഒരു ട്രോജൻ മാൽവെയറാണ് സോവ. വ്യാജ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ഈ മാൽവെയർ ഫോണിൽ നുഴഞ്ഞുകയറി സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു . മറ്റ് മാൽവെയറുകളുടെ അതേ മോഡലിലാണ് സോവയുടേയും പ്രവർത്തന രീതി. വ്യാജ ടെക്സ്റ്റ് മെസേജുകൾക്കൊപ്പമുള്ള ലിങ്കിലാണ് അപകടം പതിയിരിക്കുന്നത്. ഈ ലിങ്കിൽ നാം ക്ലിക്ക് ചെയ്യുന്നതോടെ സോവ നമ്മുടെ ഫോണിൽ ഇൻസ്‌റ്റോൾ ആകുന്നു. പിന്നീട് ഹാക്കർമാർക്ക് നമ്മുടെ ഫോണിലെ ആപ്പുകളെ കുറിച്ചുള്ള വിവരം കൈമാറുകയും നമ്മുടെ ഫോൺ അവ നിയന്ത്രിക്കുകയും ചെയ്യുന്നു. മാൽവെയർ ഫോണിൽ വന്നാൽ അത് നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപകടം വിളിച്ചുവരുത്താതിരിക്കുക.
