സിയോൺ ചർച്ച് അറസ്റ്റ്: 500 സഭാ നേതാക്കൾ നിവേദനം നൽകി
വാഷിംഗ്ടൺ : ചൈനയിലെ സിയോൺ ചർച്ച് നേതാക്കളും സീനിയർ പാസ്റ്റർ ജിൻ എസ്റാ മിംഗ്രി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടുമുള്ള 45 രാജ്യങ്ങളിലെ 500-ൽ അധികം സഭാ നേതാക്കളും അംഗങ്ങളും ഓൺലൈൻ പ്രാർത്ഥനാ നിവേദനത്തിൽ ഒപ്പിട്ടു.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് അല്ലെങ്കിൽ ബ്രിക്സ് പോലുള്ള തന്ത്രപരമായ സാമ്പത്തിക കൂട്ടായ്മകളിൽ അംഗങ്ങളായ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഒപ്പിട്ടവരിൽ ഭൂരിഭാഗവും. അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ചൈനയിലെ പീഡിപ്പിക്കപ്പെടുന്ന സഭയ്ക്ക് വേണ്ടി ലോകമെമ്പാടുമുള്ള ക്രൈസ്തവർ സംയുക്തമായി ശബ്ദമുയർത്തുന്നത് ഇത് ആദ്യമായാണ് എന്ന് ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫെലോയും പാസ്റ്റർ ജിന്നിന്റെ മരുമകനുമായ ബിൽ ഡ്രെക്സൽ അഭിപ്രായപ്പെട്ടു.

Comments are closed.