Ultimate magazine theme for WordPress.

സ്ഥാനമൊഴിയുന്ന ബൈഡന് പിന്തുണയ്ക്ക് നന്ദി അറിയിച്ച് സെലെൻസ്‌കി

വാഷിംഗ്‌ടൺ : സഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന് നന്ദി അറിയിച്ച് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്.

“ഞാൻ ബൈഡനുമായി സംസാരിച്ചു. കലിഫോർണിയയിലെ കാട്ടുതീയിലുണ്ടായ ദാരുണമായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി. ഉക്രെയ്നിന്റെ സ്വാതന്ത്ര്യത്തിനുള്ള അചഞ്ചലമായ പിന്തുണയ്ക്കും അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ യുഎസ് വഹിച്ച സുപ്രധാന പങ്കിനും അദ്ദേഹത്തോട് നന്ദി പറയുന്നു” – സെലൻസ്കി എക്സിൽ കുറിച്ചു.

Sharjah city AG

Comments are closed.