Ultimate magazine theme for WordPress.

വൈ.പി.ഇ & സൺഡേ സ്കൂൾ സംസ്ഥാന ക്യാമ്പ്

നെടുങ്ങാപ്പള്ളി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ വൈ.പി.ഇ & സൺഡേ സ്കൂൾ സംസ്ഥാന ക്യാമ്പ് സെപ്റ്റംബർ 3,4,5 തീയതികളിൽ നെടുങ്ങാടപ്പള്ളി ബെഥേൽ ക്യാമ്പ് സെന്ററിൽ നടക്കും. സൺഡേ സ്കൂൾ സംസ്ഥാന ഡയറക്ടർ പാസ്റ്റർ കെ കെ ജോൺസൺ അധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ, യൂത്ത് ഡയറക്ടർ പാസ്റ്റർ.വിജോയ് ജോൺ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ ബെൻഞ്ചി മാത്യു മുബൈ, ആൻസൺ പി മാത്യു കൊല്ലം, സിസ്റ്റർ ക്ലിറ്റി മറിയം ജോസ്, ബ്രദർ ജെസന്‍ സാം ഐസക്, , എന്നിവർ വചന പ്രഭാഷണം നടത്തും. ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് സമാപന സന്ദേശം നൽകും. ക്രൈസ്തവ ഗാന കൈരളിക്കു സുപരിചിതരായ പാസ്റ്റർ. ലോർഡ്സൺ ആന്റണി, പാസ്റ്റർ. എബ്രഹാം ക്രിസ്റ്റഫർ, ബ്രദർ. ദാനിയേൽ ദാസ് എന്നിവർ സംഗീതം ശുശ്രൂഷകൾക്കു വിവിധ ദിവസങ്ങളിൽ നേതൃത്വം നൽകും.

“അപ്ഗ്രേയ്ഡ്” എന്നതാണ് ക്യാമ്പ് തീം. ക്യാമ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് വൈ.പി.ഇ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ഷിനു തങ്കച്ചൻ, സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ നെൽസൺ പീറ്റർ എന്നിവർ അറിയിച്ചു.

 

വാര്‍ത്ത : മീഡിയ

COG MEDIA Department

Sharjah city AG

Comments are closed.