Ultimate magazine theme for WordPress.

എ ജി എം.ഡി.സി റിവൈവൽ പ്രയറിൽ യുവജന സെമിനാർ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥനയായ ‘റിവൈവൽ പ്രയറിൽ’ യുവജനങ്ങളെ പ്രാർത്ഥനയിൽ കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ മുതൽ കിക്ക് സ്റ്റാർട്ട് II എന്ന പേരിൽ സെമിനാർ ആരംഭിച്ചു.

വർഷാരംഭ സന്ദേശം, ഇൻ്റർനെറ്റ് ലോകവും നമ്മുടെ ജീവിതവും, യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും, ദൗത്യനിർവ്വഹണത്തിൽ യുവജനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സെമിനാർ നാളെ സമാപിക്കും. ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ പഠനക്ലാസും ആരാധനയുമാണ് ക്രമീകരിച്ചിരിക്കുന്നത്. സൂം പ്ലാറ്റ്ഫോമിലാണ് പ്രോഗ്രാം.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ, ഡോ.ജപ്സിൻ സജി മാലിയിൽ (യു.എസ്.എ),
സുവി.ജിഫി യോഹന്നാൻ (എറണാകുളം)തുടങ്ങിയവർ ഓരോ ദിവസങ്ങളിലും സന്ദേശം നല്കുന്നു.
സുവി. റോബി സ്വാൻകുട്ടി (കാനഡ), സിസ്റ്റർ റോസ് മേരി രാജ് (ജർമനി), പാസ്റ്റർ ജോബിൻ ജോർജ് (ഇടുക്കി)
എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷൻമാരാകും.

എ.ജി.ബഹ്റിൻ, ശാലേം എ.ജി.ദുബായ്, ബഥേൽ എ.ജി.ദോഹ എന്നീ സഭകളിലെ സി.എ.ക്വയർ ഗാനശുശ്രുഷ നയിക്കും.

Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ),ഡി.കുമാർ ദാസ്
(വൈസ് ചെയർമാൻ), ഇസഡ്. ഏബ്രഹാം (സെക്രട്ടറി),കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), ആർ.വി.ജോയി ( കമ്മിറ്റി മെമ്പർ),
റെജി ശൂരനാട് ( കമ്മിറ്റി മെമ്പർ) ബൈജു കെ. സാൻ്റോ ( കമ്മിറ്റി മെമ്പർ), ജോസ് മത്തായി ( കമ്മിറ്റി മെമ്പർ),എന്നിവർ നേതൃത്വം നല്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Sharjah city AG