പാമ്പാടി : ഐപിസി പാമ്പാടി സെന്റർ പിവൈപിഎയുടെ നേതൃത്വത്തിൽ ഐപിസി വാഴൂർ ഹെബ്രോൻ സഭയിൽ വച്ച് യൂത്ത് നൈറ്റ് 2കെ 25 നടത്തി.
പിവൈപിഎ സെന്റർ പ്രസിഡന്റ് കെവിൻ ഫിലിപ്പ് സാബുവിന്റെ അദ്ധ്യക്ഷതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്തു. പാസ്റ്റർ പ്രത്യാശ് റ്റി മാത്യു മുഖ്യസന്ദേശം നൽകി.
സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ് ആശംസ അറിയിച്ചു. പിവൈപിഎ സെക്രട്ടറി കെസിയ മേരി ജോൺ സ്വാഗതവും ട്രഷറാർ സിജി വി ജോൺ നന്ദിയും പറഞ്ഞു. സെന്റർ പിവൈപിഎ ക്വയർ ഗാനങ്ങൾ ആലപിച്ചു.
വാർത്ത : യോശുവ അനീഷ്.
(പബ്ലിസിറ്റി കൺവീനർ)
