മാവേലിക്കര : കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പിവൈഎമ്മിന്റെ വാർഷിക ക്യാമ്പ് ഓഗ.28 മുതൽ 30 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും. അനുഗ്രഹീതരായ ദൈവഭൃത്യന്മാർ നേതൃത്വം നൽകുന്ന ഗാനശുശ്രൂഷയും കൗൺസിലിംഗുകളും ദൈവവചനശുശ്രൂഷയും നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് അവസരം. ഇവാ. ജിഫി യോഹന്നാൻ, ഇവാ.സുജിത് എം. സുനിൽ ,ഡോ. രാജു കെ. ജോർജ്, പാസ്റ്റർമാരായ സാമുവേൽ വിൽസൺ, വർഗീസ് ബേബി എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിക്കും.
