ഡൽഹി : മഹാരാഷ്ട്രയിലെ ബോംബെ ഹൈക്കോടതിയിൽ നിന്ന് ദളിത് വിഭാഗങ്ങൾക്ക് അനുകൂലമായ സുപ്രധാന വിധി. ഒരു വീട്ടിൽ യേശുക്രിസ്തുവിൻ്റെ പ്രതിമയോ കുരിശോ ഉണ്ടെന്നത് കൊണ്ട് മാത്രം ആ വീട്ടിലുള്ളവർ മതം മാറിയവരാണെന്ന് കരുതാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അകോല സ്വദേശിയായ വിദ്യാർത്ഥിക്ക് ദളിത് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച ജില്ലാ അധികൃതരുടെ നടപടി കോടതി റദ്ദാക്കി. മതംമാറ്റം തെളിയിക്കാൻ മാമ്മോദീസ രേഖകൾ നിർബന്ധമാണെന്നും കോടതി നിരീക്ഷിച്ചു.
ജാതി സംവരണം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മതചിഹ്നങ്ങൾ തടസ്സമാകില്ലെന്ന ഈ വിധി സമാനമായ പ്രതിസന്ധി നേരിടുന്ന ഒട്ടേറെ പേർക്ക് ആശ്വാസകരമാകും. ബൈബിൾ കയ്യിൽ വെക്കുന്നതോ ജപമാല ധരിക്കുന്നതോ നിയമലംഘനമല്ല എന്ന ജോൺ ദയാൽ ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകരുടെ പ്രതികരണങ്ങളും വാർത്തയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.

Comments are closed.