പത്തനംതിട്ട : വൈഎംസിഎയുടെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച ഓൺലൈൻ പ്രാർത്ഥനാ യോഗത്തിന്റെ 245-ാമത് യോഗവും പ്രാർത്ഥനാ സംഗമവും ഫ്രാൻസിസ് മാർപാപ്പയുടെ സൗഖ്യത്തിനായുള്ള പ്രാർത്ഥനയും ശ്രദ്ധേയമായി.
സുവിശേഷത്തിന്റെ പ്രായോഗിക വക്താവാണ് ഫ്രാൻസിസ് മാർപാപ്പ എന്നും ലോകസമാധാനത്തിനും ക്രൈസ്തവ ഐക്യത്തിനും പിതാവ് നൽകുന്ന സേവനങ്ങൾ വിലപ്പെട്ടതാണെന്നും ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സിഎസ്‌ഐ സഭ നോർത്ത് കേരള ഡയോസിഷൻ ബിഷപ്പ് ഡോ.മനോജ് റോയിസ് വിക്ടർ അനുഗ്രഹ പ്രഭാഷണം നടത്തി.മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ,ഹാരിസ് ബീരാൻ എംപി എന്നിവർ പ്രസംഗിച്ചു.വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു.വൈഎംസിഎ പുനലൂർ സബ് റീജൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു പൊന്മേലിൽ,പത്തനംതിട്ട വൈഎംസിഎ പ്രസിഡന്റ് രാജു തോമസ് എന്നിവർ സ്തോത്ര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
