Ultimate magazine theme for WordPress.

എഴുത്ത് ശില്പശാല

 

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ എഴുത്ത് മേഖലയിൽ കഴിവുള്ളവരെ കണ്ടെത്തുന്നതിനു വേണ്ടി “എഴുത്ത് ശില്പശാല ” 2023 ഡിസംബർ 23 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 3:30 വരെ തിരുവല്ല കുറ്റപ്പുഴ പെനിയേൽ  സഭാ ഹാളിൽ നടക്കും . പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസുകൾ നയിക്കും. സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, YPE അംഗങ്ങൾക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്. കഥാ, കവിതാ, ലേഖനം മുതലായ എഴുത്ത് മേഖലയില്‍ ദൈവസഭയിലെ പ്രതിഭകളെ വാർത്തെടുക്കുന്നതിനു വേണ്ടി ഒരുക്കുന്ന എഴുത്ത് ശില്പശാലക്ക് സ്റ്റേറ്റ് സണ്ടേസ്ക്കൂൾ ബോർഡ് നേതൃത്വം വഹിക്കും.

Sharjah city AG