Ultimate magazine theme for WordPress.

സുവിശേഷ വിരോധികൾ സഭ ആരാധന തടസപ്പെടുത്തി പാസ്റ്ററെ ക്രൂരമായി മർദിച്ചു

പട്ന : ബീഹാറിലെ ജമൂവി ജില്ലയിൽ ദൈവ വേല ചെയ്യുന്ന പാ.സണ്ണി സി പി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനത്തിന്‌ ഇരയായി. സിക്കൻഡ്ര ഗ്രാമത്തിൽ ആരാധന നടന്നുകൊണ്ടിരിക്കുമ്പോൾ ജയ്‌ ശ്രീരാം വിളിച്ചുകൊണ്ട് ഒരു കൂട്ടം ആളുകൾ എത്തി ആരാധന തടസപ്പെടുത്തുകയായിരുന്നു. പാ.സണ്ണി യെയും കൂടെയുണ്ടായിരുന്ന വിശ്വാസിയെയും ചിലർ പ്രകോപന പരമായി മർദ്ധിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. തലയ്ക്കും പുറത്തും വെട്ടുകയും അടിക്കുകയും ചെയ്തു.തുടർന്ന് പോലീസെത്തി പ്രശ്നം കൂടുതൽ സങ്കീർണമാകാതെ രക്ഷപെടുത്തി. പാ.സണ്ണി 29 വർഷമായി വടക്കേ ഇന്ത്യയിൽ മിഷണറിയാണ്. ഐ പി സി വൈക്കം സെന്റർ സീനിയർ ശുശ്രൂഷകനായ പാ.എം എം പീറ്ററിന്റെ മകൻ ആണ്.ജ്യേഷ്ഠ സഹോദരൻ പാ.സി പി രാജു.

Sharjah city AG

Comments are closed.