Ultimate magazine theme for WordPress.

ആരാധന ദൈവത്തിനായാണ് : ഫ്രാൻസിസ് പോപ്പ്

ബാഴ്സലോണ: മനുഷ്യൻ ആരാധയ്ക്കുവേണ്ടിയാണ്. കാരണം ആരാധന ദൈവത്തിനായാണ്. എന്നാൽ ദൈവവും മനുഷ്യനുമായുള്ള ഐക്യമില്ലാത്ത ആരാധനാക്രമം ഒരു അപഭ്രംശമാണ് എന്ന് പാപ്പ ചൂണ്ടിക്കാട്ടി. മെയ് പത്താം തീയതി, ബാഴ്സലോണയിലെ വി. പച്ചാനോ സർവകലാശാലയിലെ ആരാധനാക്രമങ്ങൾക്കായുള്ള സ്ഥാപനത്തിലെ അധ്യാപകരോടും വിദ്യാർഥികളോടും നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

തന്റെ ശിഷ്യന്മാരുടെ ദൈവവിളിയുടെ വിവേചനത്തെക്കുറിച്ച് വി. ബെനഡിക്ട് വിവരിക്കുന്നത്, ഓരോ ക്രൈസ്തവനും ഓരോ ആരാധന നടത്തുന്നയാൾക്കും ബാധകമാണ് എന്ന് പാപ്പ കൂട്ടിചേർത്തു. ദൈവത്തെയാണോ ഒരാൾ അന്വേഷിക്കുന്നത് എന്നറിയാൻ അയാൾ എങ്ങനെയാണ് ദൈവാരാധനയിലും അതിൽ അന്തർലീ നമായിരിക്കുന്ന വ്യക്തിപരവും സമൂഹപരവുമായ ദൈവവുമായുള്ള കൂടിക്കാഴ്ചയിലും പങ്കെടുക്കുന്നതെന്ന് നോക്കിയാൽമതി എന്നാണ് അദ്ദേഹം എഴുതുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.