Ultimate magazine theme for WordPress.

ഫ്രാൻസിലെ റെയിൽവേ ട്രാക്കിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി

പാരീസ് : ഫ്രാൻസിലെ റെയിൽവേ ട്രാക്കിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. ഇതിനെ തുടർന്ന് പാരീസിലെ ഗാരെ ഡു നോർഡ് ട്രെയിൻ സ്റ്റേഷനിലെ ഗതാഗതം നിർത്തിവെച്ചു.

സെന്റ്-ഡെനിസിന്റെ പ്രാന്തപ്രദേശത്ത് പതിവ് അറ്റകുറ്റപ്പണികൾക്കിടെ രാത്രിയിൽ ട്രാക്കിന്റെ മധ്യത്തിൽ സ്‌ഫോടകവസ്തു കണ്ടെത്തുകയായിരുന്നുവെന്ന് ഫ്രഞ്ച് ദേശീയ റെയിൽവേ കമ്പനിയായ എസ്എൻസിഎഫ് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്തേതാണ് ബോംബെന്ന് സബർബൻ ആർഇആർ ബി ട്രെയിൻ സർവീസ് എക്സിൽ സ്ഥിരീകരിച്ചു. ബോംബ് കണ്ടെത്തിയതിനെ തുടർന്ന് അതിവേഗ ടിജിവി, യൂറോസ്റ്റാർ സർവീസുകൾ ഉൾപ്പെടെ, ഗാരെ ഡു നോർഡിലേക്കും തിരിച്ചുമുള്ള എല്ലാ ട്രെയിൻ ഗതാഗതവും ഫ്രഞ്ച് അധികൃതർ പെട്ടെന്ന് നിർത്തിവച്ചു.

Sharjah city AG