Ultimate magazine theme for WordPress.

ആഗോള സമാധാനത്തിനായി വത്തിക്കാനൊപ്പം ലോകപ്രശസ്ത ശാസ്ത്രജ്ഞർ

വത്തിക്കാൻ സിറ്റി: ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ലോകസമാധാനത്തിനും മനുഷ്യരാശിയുടെ നന്മയ്ക്കും മാത്രമായി ഉപയോഗിക്കണമെന്ന ആഹ്വാനവുമായി വത്തിക്കാൻ പുറത്തിറക്കിയ പ്രകടനപത്രികയിൽ എൺപതിലധികം ലോകപ്രശസ്ത ശാസ്ത്രജ്ഞർ ഒപ്പുവച്ചു. വത്തിക്കാന്റെ പോന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് ആവിഷ്കരിച്ച സമാധാനത്തിനായി ശാസ്ത്രജ്ഞർ എന്ന പുതിയ സംരംഭത്തിന്റെ ഭാഗമായാണ് ഈ ചരിത്രപരമായ നീക്കം.

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ ഗവേഷകരും നോബൽ സമ്മാന ജേതാക്കളും പത്രികയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ശാസ്ത്രീയമായ അറിവുകൾ യുദ്ധങ്ങൾക്കോ വിനാശത്തിനോ വേണ്ടിയല്ല, മറിച്ച് സംഘർഷങ്ങൾ പരിഹരിക്കാനും അനുരഞ്ജനത്തിന്റെ പാത കണ്ടെത്താനും പ്രയോജനപ്പെടുത്തണമെന്ന് പത്രിക ഊന്നിപ്പറയുന്നു.

Sharjah city AG

Comments are closed.