ന്യൂയോർക്ക്: ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് വിശ്വാസികളെ ആരാധനയിലേക്ക് നയിച്ച വിഖ്യാത ഗായകൻ ഡോ. റോൺ കെനോളി (81) അന്തരിച്ചു. വാർദ്ധക്യസഹജമായ കാരണങ്ങളാൽ സമാധാനപരമായായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ‘ഏൻഷ്യന്റ് ഓഫ് ഡേയ്‌സ്’ ഉൾപ്പെടെയുള്ള വിശ്വപ്രസിദ്ധമായ ആരാധനാ ഗാനങ്ങളിലൂടെ അദ്ദേഹം ക്രൈസ്തവ സംഗീത ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ചു. സംഗീതത്തെ കേവലം വിനോദത്തിനപ്പുറം ദൈവമഹത്വത്തിനായുള്ള ഉപകരണമായാണ് അദ്ദേഹം കണ്ടിരുന്നത്.

Comments are closed.