സമാധാനത്തിനായി പ്രാർത്ഥിക്കാൻ ലോകപെന്തക്കോസ്ത് സമ്മേളനം കൊറിയൻ അതിർത്തിയിൽ
സിയോൾ : കൊറിയൻ അതിർത്തിയിൽ പെനിൻസുലയിൽ സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിനായി നൂറ്റിമുപ്പതു രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തോളം പേർ പങ്കെടുത്ത പ്രാർത്ഥനാസംഗമം. ഇരുപത്തിയാറാമതു ലോകപെന്തെക്കോസ്ത് സമ്മേളനത്തിൻ്റെ സമാപന ദിനത്തിലാണ് 130 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തോളം പ്രതിനിധികൾ അതിർത്തിക്കുള്ളിലെ നാലുകിലോമീറ്റർ ഭൂപരിധിയിൽ ഒത്തുചേർന്നത്. ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൺ സുകോൾ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഡോ. ബില്ലി വിൽസൺ (യുഎസ്എ) ചെയർമാൻ, ഡോ. ഡേവിഡ് വെൽസ് (കാനഡ) വൈസ് ചെയർമാൻ, റവ. യംഗൂൺ ലി (ദക്ഷിണകൊറിയ) ഹോസ്റ്റ് കമ്മിറ്റി ചെയർമാൻ തുടങ്ങിയവർ നേതൃത്വം നൽകി.ആഗോള പ്രശ്നങ്ങളുടെ പരിഹാരത്തിനു സഭകൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന ചർച്ചകളും പെന്തെക്കോസ്ത് ഉണർവ് അടുത്ത തലമുറയിൽ എന്ന വിഷയത്തിൽ സെമിനാറുകളും നടന്നു.
