Ultimate magazine theme for WordPress.

പാകിസ്ഥാനിൽ നിന്ന് ലോകത്തിന് ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള പാഠങ്ങൾ ആവശ്യമില്ല: യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ

ന്യൂഡൽഹി: ഭീകരവാദികൾ തഴച്ചുവളരുകയും ശിക്ഷയില്ലാതെ തെരുവിൽ അലയുകയും ചെയ്യുന്ന പാകിസ്ഥാൻ പോലുള്ള ഒരു രാജ്യത്ത് നിന്ന് ലോകത്തിന് ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള പാഠങ്ങൾ ആവശ്യമില്ലെന്നു യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ. വ്യാഴാഴ്ച നടന്ന മനുഷ്യാവകാശ കൗൺസിൽ ജനറൽ ഡിബേറ്റിനിടയിലായിരുന്നു ഇന്ത്യയുടെ പരാമർശം. കുപ്രചരണങ്ങളിൽ ഏർപ്പെടുന്നതിന് പകരം പാകിസ്ഥാൻ ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യൻ അണ്ടർ സെക്രട്ടറി പി.ആർ തുളസിദാസ് പറഞ്ഞു. തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും മുൻനിര കയറ്റുമതിക്കാരെന്ന നിലയിൽ പാകിസ്ഥാന്റെ സംഭാവന സമാനതകളില്ലാത്തതാണ്തുളസിദാസ് പറഞ്ഞു. യു.എൻ ലിസ്റ്റു ചെയ്ത 150ഓളം ഭീകരരും ഭീകരസംഘടനകളും പാക്കിസ്ഥാനിലുണ്ട്. ഇവർ സജീവമായി പ്രചാരണം നടത്തുകയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്ത ചരിത്രമുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികൾ പാകിസ്ഥാനിൽ സ്വതന്ത്രരായി ജീവിക്കുകയാണെന്നും ഇത് വഴി രാജ്യത്ത് ശിക്ഷാവിധി എത്രത്തോളം അർത്ഥവത്താണ് എന്ന വസ്തുത പാകിസ്ഥാന് നിഷേധിക്കാനാകുമോ എന്നും തുളസിദാസ് കൂട്ടിച്ചേർത്തു.

Sharjah city AG