Ultimate magazine theme for WordPress.

ലോക ബാല വേല വിരുദ്ധ ദിനാചരണം – കാർഡിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ പരിപാടികൾ

തിരുവല്ല: ലോക ബാലവേല വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി മാർത്തോമ്മാ സഭയുടെ സാമുഹ്യ സേവന വിഭാഗമായ കാർഡിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കും.

 

ഇന്ന് രാവിലെ പത്തിന് തിരുവല്ല ആനപ്രമ്പാൽ മാർത്തോമ്മ സിറിയൻ ഗേൾസ് ഹൈസ്കൂളിൽ ബോധവത്കരണ ക്ലാസിൻ്റേയും സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനോത്ഘാടനവും കാർഡ് ഡയറക്ടർ റവ. ഷിബു സാമുവൽ നിർവ്വഹിക്കും. ഉച്ചകഴിഞ്ഞ് റാന്നി പെരുന്നാട് , ളാഹ മഞ്ഞത്തോട് ആദിവാസി നഗറിൽ ബോധവത്കരണ ക്ലാസ്, എസ്. എസ് എൽ സി , പ്ലസ് ടു വിജയിച്ച കുട്ടികളെ ആദരിക്കൽ, പഠനോപകരണ വിതരണം എന്നിവ നടത്തും. വാർഡ് മെമ്പർ മഞ്ചു പ്രമോദ് അദ്ധ്യക്ഷത വഹിക്കും. റവ. ഷിബു സാമുവൽ ഉത്ഘാടനം ചെയ്യും. കണമല ഫോറസ്റ്റ് ഓഫീസ് സെക്ഷൻ ഓഫീസർ പി.കെ ബൈജു ക്ലാസ്സിന് നേതൃത്വം നൽകും. മഹിളാ സമഖ്യ റാന്നി-പെരുന്നാട് പഞ്ചായത്ത് കോർഡിനേറ്റർ രജനി എസ് , കാർഡ്.പ്രോഗ്രാം കോർഡിനേറ്റർ സ്റ്റീഫൻസൺ ജേക്കബ് എന്നിവർ ആശംസ പ്രസംഗം നടത്തും.

Sharjah city AG