ബാങ്കുകളുടെ പ്രവർത്തി ദിനങ്ങൾ, ആഴ്ചയിൽ അഞ്ചു ദിവസമായേക്കും
മുംബൈ: ബാങ്കുകളുടെ പ്രവർത്തി ദിനങ്ങൾ, ആഴ്ചയിൽ അഞ്ചു ദിവസം മാത്രമാകാൻ സാധ്യത. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ ധാരണയായി. ഇനി വേണ്ടത് കേന്ദ്ര അനുമതി കൂടി മാത്രമാണ്. ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴിവാക്കി ആഴ്ചയിൽ 5 ദിവസങ്ങളിലാക്കാനാണ് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) ധാരണയായത്. കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചാല്‍ തീരുമാനം നടപ്പിലാകും. പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയിൽ 5 ആകുമ്പോൾ ദിവസവും അര മണിക്കൂര്‍ നേരം പ്രവൃത്തി സമയത്തില്‍ വര്‍ദ്ധനയുണ്ടാകും.പണമിടപാട് സമയങ്ങളിലാണ് അര മണിക്കൂര്‍ വര്‍ദ്ധനവുണ്ടാകുക. ഇതുപ്രകാരം രാവിലെ അര മണിക്കൂര്‍ നേരത്തെ ബാങ്കുകള്‍ പ്രവര്‍ത്തനം തുടങ്ങും. രാജ്യത്തെ ബാങ്കുകളില്‍ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ 5 ആക്കി മാറ്റുന്നത് സംബന്ധിച്ച് ബാങ്ക് മാനേജ്മെന്‍റുകളുടെ ഏകോപന വേദിയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകളുമായി ചര്‍ച്ചയിലായിരുന്നു.ഇതാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. നിലവിൽ ഞായറാഴ്ചകളിലും രണ്ട്, നാല് ശനിയാഴ്ചകളിലുമാണ് ബാങ്ക് അവധി.
