ന്യൂയോർക്ക്: ബൈബിളിലെ സ്ത്രീകളുടെ വ്യക്തിത്വത്തെയും രക്ഷാകര ചരിത്രത്തിൽ അവർ വഹിച്ച നിസ്തുലമായ പങ്കിനെയും കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുന്ന ‘വർത്തി: സെലിബ്രേറ്റിംഗ് ദ വാല്യൂ ഓഫ് വുമൺ’ എന്ന പുസ്തകം ശ്രദ്ധേയമാകുന്നു. എലി ഫിറ്റ്സ്പാട്രിക്, എറിക് ഷൂമാക്കർ എന്നിവർ ചേർന്നെഴുതിയ ഈ പുസ്തകം പാരമ്പര്യവാദികളായ രചയിതാക്കളുടേതാണെങ്കിലും സ്ത്രീകളുടെ സഭാപരമായ പങ്കിനെക്കുറിച്ചുള്ള ശക്തമായ നിലപാടുകൾ കൊണ്ട് വേറിട്ടുനിൽക്കുന്നു.
മിറിയം, ഹന്ന, ദെബോറ, ബത്ത്ഷെബ, താമാർ തുടങ്ങിയ പഴയനിയമ കഥാപാത്രങ്ങളെയും പുതിയനിയമത്തിലെ സ്ത്രീരത്നങ്ങളെയും പുസ്തകം ആഴത്തിൽ വിശകലനം ചെയ്യുന്നു. വീഴ്ചയ്ക്ക് ശേഷം ദൈവത്തിന്റെ വിശുദ്ധനാമം ഉച്ചരിച്ച ആദ്യ മനുഷ്യവ്യക്തി ഹവ്വയാണെന്ന നിരീക്ഷണം പുസ്തകത്തിന്റെ പ്രധാന ആകർഷണമാണ്.

Comments are closed.