Ultimate magazine theme for WordPress.

വുമൺ ഇൻ മിനിസ്ട്രി കോൺഫറൻസ് നവംബർ 10 മുതൽ

മുട്ടുമൺ :  ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ലേഡീസ് ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിലെ പാസ്റ്റഴ്സിന്റെ ഭാര്യമാർക്ക് വേണ്ടിയുള്ള വുമൺ ഇൻ മിനിസ്ട്രി കോൺഫറൻസ് “കോയ്നോനിയ’ 2025 നവംബർ 10 മുതൽ 12 വരെ കുമ്പനാട് മുട്ടുമൺ ഐ. സി. പി. എഫ് ക്യാമ്പ് സെൻ്റെറിൽ നടക്കും. ജയ ഏബ്രഹാം (ലീഡർഷിപ്പ് ട്രെയ്നർ & മോട്ടിവേഷണൽ സ്പീക്കർ ദുബായ്), ഡോ. ആനി ജോർജ് ( പ്രിൻസിപ്പാൾ ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി മണക്കാല ), എലിസബത്ത് രൂഫോസ് ( കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് മുംബൈ) തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നയിക്കും.

പാസ്റ്റേഴ്സിൻ്റെ ഭാര്യമാർക്കും സുവിശേഷകമാർക്കുമായി ക്രമീകരിച്ചിരിക്കുന്ന ഈ മൂന്ന് ദിന ക്യാമ്പ് ദൈവദാസിമാർക്ക് വേറിട്ടിരുന്നു ആത്മീയ പുതുക്കം പ്രാപിക്കുവാനുള്ള അവസരമാണ്. തിരുവചന സന്ദേശം, ആത്മീയ ആരാധന, കൗൺസിലിംഗ്, ഗ്രൂപ്പ് ചർച്ചകൾ, എൻ്റെർടെയ്ൻമെൻ്റ് പ്രോഗ്രാമുകൾ തുടങ്ങിയവ ഈ മീറ്റിംഗിൻ്റെ പ്രത്യേകതകളാണ്. രജിസ്ട്രേഷൻ ഫീസ് 1000/- രൂപ മാത്രമാണ്. ദൈവദാസന്മാർ തങ്ങളുടെ ഭാര്യമാരെ ഈ കോൺഫറൻസിലേയ്ക്ക് അയക്കുവാൻ ആവശ്യമായ എല്ലാ പിന്തുണയും നല്കിക്കൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9847489148 കോൺഫറൻസിനു വേണ്ടി, സിസ്റ്റർ. ബിനി സഖറിയ സിസ്റ്റർ. ജാൻസി തോമസ്

Sharjah city AG

Comments are closed.