ഡൽഹി: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ ഇന്ത്യൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് കാർഗിൽ നിയന്ത്രണരേഖ കടന്ന യുവതി പാകിസ്ഥാന്റെ കസ്റ്റഡിയിലായി. നാഗ്‌പൂർ സ്വദേശിയായ സുനിത (43) യാണ് മകനെ അതിർത്തി ഗ്രാമത്തിലാക്കിയിട്ട് സാഹസിക യാത്ര നടത്തിയത്.
മുമ്പ് രണ്ട് രണ്ടുപ്രാവശ്യം
പാസ്റ്ററെ കാണാൻ പുറപ്പെട്ടെകിലും അട്ടാരി അതിർത്തിയിൽ നിന്നും ഇന്ത്യൻ സൈന്യം ഇവരെ മടക്കി അയച്ചു. കാർഗിൽ വഴി പാകിസ്ഥാനിൽ എത്തിയ സ്ത്രീയെ ഗ്രാമീണർ പിടികൂടി പാക് സൈന്യത്തെ ഏൽപ്പിച്ചു.
അതിർത്തിയിലെ സുരക്ഷ മറികടന്ന് സുനിത എങ്ങനെ പാകിസ്ഥാനിലെത്തി എന്നതിൽ ഇപ്പോൾ ഇന്ത്യയിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സുനിതക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. പതിനഞ്ച് വയസുള്ള മകനെ കാർഗിലിലെ അതിർത്തി ഗ്രാമമായ ഹന്ദർമാനിൽ നിറുത്തിയതിന് ശേഷമാണ് പോയിട്ട് മടങ്ങിവരാമെന്നും ഇവിടെതന്നെ നിൽക്കണമെന്നും പറഞ്ഞ് സുനിത രാജ്യം വിട്ടത്. മാതാവ് മടങ്ങിവരാതായതോടെ അസ്വസ്ഥനായ കുട്ടിയെ ഗ്രാമീണർ പൊലീസിൽ ഏൽപ്പിച്ചു.
