Ultimate magazine theme for WordPress.

WME 77-മത്‌ കരിയംപ്ലാവ് കൺവൻഷനു തിങ്കളാഴ്ച തുടക്കം

റാന്നി : വേൾഡ് മിഷൻ ഇവാൻജെലിസം ദൈവ സഭകളുടെ (WME) 77-മത്‌ ദേശീയ ജനറൽ കൺവൻഷൻ തിങ്കളാഴ്ച ആരംഭിക്കുന്നു. കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിങ്കൾ വൈകിട്ട് 5:30-ന് WME സഭകളുടെ ജനറൽ പ്രസിഡന്റ് റവ. ഡോ. ഒ. എം. രാജുക്കുട്ടി ഉൽഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ഫിലിപ്പ് അധ്യക്ഷത വഹിക്കും. കൗൺസിൽ സെക്രട്ടറി പാസ്റ്റർ സി. പി. ഐസക് സങ്കീർത്തനം വായിക്കും. കൺവൻഷൻ ക്വയറിന്റെ സമർപ്പണവും പാട്ടുപുസ്തകത്തിന്റെ പ്രകാശനവും ഡോ. ഒ. എം. രാജുക്കുട്ടി നിർവഹിക്കും. ഏറ്റം പ്രശസ്തമായ ജനകീയ ഭക്തിഗാനമായി തിരഞ്ഞെടുക്കപ്പെട്ട “പാരിൽ പാർക്കും അൽപ്പാപയുസിൽ….” എന്ന ക്രിസ്തീയ ഭക്തിഗാനത്തിനു ലഭിച്ച മഹാകവി കെ. വി. സൈമൺ സംഗീതരത്ന പുരസ്‌കാരം ഗാനരചയിതാവ് പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടിക്ക് പ്രശസ്ത സുവിശേഷ ഗായകൻ ബിനോയ് ചാക്കോ സമർപ്പിക്കും. ക്രിസ്തീയ ദർശനം ചീഫ് എഡിറ്റർ സജി ജോൺ അധ്യക്ഷത വഹിക്കും. പാസ്റ്റർ അനീഷ് കാവാലം ആസ്വാദന സന്ദേശം നൽകും. പ്രമോദ് നാരായൺ MLA, മുൻ-MLA രാജു എബ്രഹാം, ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ. എൻ. റസ്സൽ, സങ്കീർത്തനം എഡിറ്റർ വിജോയ് സ്കറിയാ, WME ലേഡീസ് ഫെല്ലോഷിപ്പ് ചെയർ പേഴ്സൺ സൂസൻ രാജുക്കുട്ടി, വിവിധ സഭാനേതാക്കൾ എന്നിവർ സംസാരിക്കും. കൺവൻഷൻ സംഗീത വിഭാഗമായ സെലെസ്റ്റ്യൽ റിഥം ബാൻഡ് ആരാധനക്കും സംഗീത ശുശ്രൂഷക്കും നേതൃത്വം നൽകും.

 

വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളതെന്നു ജനറൽ സെക്രട്ടറി ജെയിംസ് ഫിലിപ്പ് പറഞ്ഞു. വിശാലമായ പന്തൽ, വാഹനങ്ങൾക്കുള്ള വിശാല പാർക്കിങ്, ഗിലയാദ് ഫസ്റ്റ് എയ്ഡ് മെഡിക്കൽ സെന്റർ എന്നിവയാണ്  ഒരുക്കിയിട്ടുള്ളത്. വിവിധ ദിവസങ്ങളിൽ ലോകപ്രശസ്ത സുവിശേഷ പ്രഭാഷകരായ ഡോ. ഒ. എം. രാജുക്കുട്ടി, ഡോ. ഇട്ടി എബ്രഹാം, റവ. ടോമി ജോസഫ്, റവ. ജെയിംസ് ജോർജ്, റവ. ഫിന്നി ശാമുവേൽ, ഡോ. ജേക്കബ് ദാനിയേൽ, ഡോ. വി. പി. ജോസ്, ഡോ. സണ്ണി ഫിലിപ്പ്, ഡോ. എബ്രഹാം വർഗീസ്, പാസ്റ്റർ അനീഷ് കാവാലം, റവ. എം. ജെ. എബ്രഹാം, ബ്രദർ സ്റ്റാൻലി ജോർജ്, വിവിധ സഭാധ്യക്ഷന്മാർ എന്നിവർ ശുശ്രൂഷിക്കും.

 

WME ദേശീയ എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ 101 അംഗങ്ങളുള്ള കൺവൻഷൻ കമ്മറ്റി പ്രവർത്തിച്ചുവരുന്നു. ദിവസവും രാവിലെ 8-ന് ബൈബിൾ സ്റ്റഡി, 10-ന് പൊതുയോഗം, വൈകിട്ട് 5.30-ന് ആരാധനയും പൊതുസമ്മേളനവും നടക്കും. വെള്ളി പകൽ 10-ന് മിഷനറി സമ്മേളനം, 2-ന് ലേഡീസ് ഫെലോഷിപ്പ് സമ്മേളനം, ശനി രാവിലെ 9-ന് സ്നാനശുശ്രൂഷ, 2-ന് സൺഡേസ്കൂൾ-യുവജന സമ്മേളനം എന്നിവ നടക്കും. ലേഡീസ് സമ്മേളനത്തിൽ സൂസൻ രാജുക്കുട്ടിയും, യുവജന സമ്മേളനത്തിൽ ജെറിൻ രാജുക്കുട്ടി, ഡോ. എം. കെ. സുരേഷ്, ഷാനോ പി. രാജ് എന്നിവരും സന്ദേശം നൽകും. ബൈബിൾ കോളേജ് ഗ്രജുവേഷൻ, സാംസ്കാരിക സമ്മേളനം, പെന്തെകൊസ്തു ഐക്യ സമ്മേളനം എന്നിവ ഉണ്ടായിരിക്കും. സമാപന ഞായറാഴ്ച രാവിലെ 9 മുതൽ സംയുക്ത ആരാധനയും കർത്തൃമേശയും നടക്കും. പാസ്റ്റർ ഒ. എം. രാജുക്കുട്ടിയുടെ നേതൃത്വത്തിൽ 40 ഡിഷ്‌ട്രിക്റ്റ്‌ പാസ്റ്റർമാർ കർത്തൃമേശക്കു നേതൃത്വം നൽകും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും, ഗൾഫ്, അമേരിക്ക, യുക്കെ, മുതലായ രാജ്യങ്ങളിൽനിന്നും വിശ്വാസ സമൂഹം പങ്കെടുക്കും.

Sharjah city AG

Comments are closed.