കരിയംപ്ലാവ്: WME സൺഡേ സ്കൂൾ മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള അനുമോദന സമ്മേളനം കരിയംപ്ലാവിൽ വച്ച് നടത്തപ്പെട്ടു. WME സൺഡേ സ്കൂൾ സ്റ്റേറ്റ് ഡയറക്ടർ അസ്സി. പ്രൊഫ. ഷാനോ പി രാജ് അദ്ധ്യക്ഷൻ ആയിരുന്നു. WME നാഷണൽ ചെയർമാൻ റവ. ഡോ. ഒ.എം രാജുക്കുട്ടി ഉത്ഘാടനം ചെയ്തു. ദൈവവചനം നമ്മുടെ കുഞ്ഞുങ്ങളുടെ വായിൽ നിന്നും നീങ്ങി പോകരുത് എന്ന ശക്തമായ സന്ദേശം അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ അറിയിച്ചു. ബ്രദ. സുബിൻ എം. കെ സ്വാഗതം അറിയിച്ചു. 2024-2025 സൺഡേ സ്കൂൾ അദ്ധ്യായന വർഷ വാർഷിക പരീക്ഷയിൽ 1, 2, 3 റാങ്ക് നേടിയ റാങ്ക് ജേതാക്കളെയും, SSLC – 2025 പരീക്ഷയിൽ എല്ലാ വിഷയങൾക്കും A+ എന്ന അഭിമാന വിജയം നേടിയ അബ്നയ T S , ജിൻസിമോൾ മാത്യൂസ് എന്നിവരേയും ഭാരത് ഒളിപ്പിക്സിൽ നാഷണൽ ലെവലിൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ എബ്ബേസ് വി രാജുവിനേയും , BDS പഠനം പൂർത്തിയാക്കിയ ഡോ. നീതുമോൾ ജോസഫിനേയും അനുമോദിച്ചു. മൊമൻ്റോ കൂടാതെ റവ. ഡോ. ഒ.എം രാജുക്കുട്ടി സ്കൂൾ തല വിദ്യാഭ്യാസത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് റവ. ഡോ. ഒ.എം രാജുക്കുട്ടി & ഫാമിലി ഏർപ്പെടുത്തിയ പ്രത്യേക ക്യാഷ് അവാർഡും നൽകി. WME കൺവൻഷൻ സമയത്ത് ഗിലെയാദ് ഫസ്റ്റ് എയ്ഡ് എന്ന പേരിൽ സൺഡേ സ്കൂൾ ബോർഡ് നടത്തി വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അടിയന്തിര ഘട്ടങ്ങളിലെ പ്രാഥമിക ചികിത്സയ്ക്ക് നേതൃത്വം നൽകി ചേർന്നു പ്രവർത്തിക്കുന്ന ബെഥേസ്ത മെഡി കെയർ ഹോസ്പിറ്റലിന് WME സൺഡേ സ്കൂൾ ബോർഡ് വീൽ ചെയർ സ്നേഹോപഹാരമായി നൽകി. വീൽ ചെയർ സ്നേഹത്തോടെ കൈപ്പറ്റി യനന്തരം BMC ഡയറക്ടർ Dr. മനു WME കൺവൻഷൻ കമ്മിറ്റിയ്ക്ക് വീൽ ചെയർ സമർപ്പണം ചെയ്തു. കൂടാതെ WME സൺഡേ സ്കൂൾ മിനിസ്ട്രി നടത്തിയ GNOSIS മെഗാ ബൈബിൾ ക്വിസിൻ്റെ സീസൺ – 2 WME നാഷണൽ ചെയർമാൻ റവ. ഡോ. ഒ.എം രാജുക്കുട്ടി ലോഞ്ച് ചെയ്തു. ദൈവഹിതമായാൽ 2026 ഏപ്രിൽ നടത്തപ്പെടാൻ പോകുന്ന മെഗാ സൺഡേ സ്കൂൾ എന്ന അധ്യാപക വിദ്യാർത്ഥി സംഗമവും പ്രസ്തുത മീറ്റിങ്ങിൽ അദ്ദേഹം ലോഞ്ച് ചെയ്തു.
ജനറൽ സെക്രട്ടറി Pr. ജെയിംസ് വി ഫിലിപ്പ്, ഓഫീസ് സെക്രട്ടറി C P ഐസക് , LF പ്രസിഡൻ്റ് സിസ്റ്റർ. സൂസൻ രാജുക്കുട്ടി, YF ഡയറക്ടർ പ്രൊഫ. ഡോ. എം.കെ സുരേഷ്, YF സ്റ്റേറ്റ് സെക്രട്ടറി ഇവ. ജേക്കബ് മാത്യൂ, LF സ്റ്റേറ്റ് സെക്രട്ടറി മദർ. ഷൈനി ജാൻസൺ , ഡോ. മനു ( BMC), ബ്രദർ. സതീഷ് തങ്കച്ചൻ, ബ്രദർ. അലക്സാണ്ടർ സി എന്നിവർ ആശംസകൾ അറിയിച്ചു. 37 ഓളം കുട്ടികളെ അനുമോദിച്ച ഈ ചടങ്ങിൽ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയത് WME സൺഡേ സ്കൂൾ വിദ്യാർത്ഥികളെ ലിറ്റിൽ സ്റ്റാർസ് എന്ന പേരിൽ അണിയിച്ചൊരുക്കിയ മ്യൂസിക് ബാൻഡ് ആയിരുന്നു. സൺഡേ സ്കൂൾ കുട്ടികൾ തന്നെ നേതൃത്വം നൽകിയ ഈ മ്യൂസിക് ബാൻഡ് സദസ്സിന്റെ ശ്രദ്ധ ആകർഷിച്ചു. കേരളത്തിൻറെ വിവിധ ജില്ലകളിൽ നിന്നും അനേക ദൈവമക്കളും ദൈവദാസന്മാരും ഈ മീറ്റിങ്ങിൽ പങ്കെടുത്തു.

Comments are closed.