കുമളി: ഡബ്ള്യുഎംഇ യൂത്ത് ഫെല്ലോഷിപ്പ് കേരള സ്റ്റേറ്റ് ബോർഡിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ സന്ദേശയാത്ര ഇന്ന് കുമളി ആറാം മൈലിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.
വ്യാഴാഴ്ച പത്തനംതിട്ട അടൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. പത്തനംതിട്ട – കോട്ടയം ജില്ലയിലെ വിവിധ ടൗണുകളിൽ പര്യേടനം നടത്തി. യുവജന പ്രവർത്തകരുടെ നേതൃത്വത്തിൽ അനുഗ്രഹീത സംഗീതശുശ്രൂഷ, സാമൂഹികതിന്മകൾക്ക് എതിരെയുള്ള സ്കിറ്റ്, ബോധവൽക്കരണ ട്രാക്ട് വിതരണം എന്നിവ നടത്തി. ദൈവസഭയുടെ അതാത് സെന്റർ പരിധിയിൽ യാത്ര എത്തുമ്പോൾ സെന്ററിൽ ഉള്ള ദൈവദാസന്മാരും വിശ്വാസികളും യുവജന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. ഡബ്ള്യുഎംഇ യൂത്ത് ഫെല്ലോഷിപ്പ് സ്റ്റേറ്റ് ഡയറക്ടർ ഡോ. എം.കെ. സുരേഷ്, സ്റ്റേറ്റ് സെക്രട്ടറി ഇവാ. ജേക്കബ് മാത്യു എന്നിവർ യാത്രക്ക് നേതൃത്വം നൽകുന്നത്.
