Ultimate magazine theme for WordPress.

ഗാസയിൽ യുദ്ധം അവസാനിക്കുമോ? ഇനി തീരുമാനിക്കേണ്ടത് ഹമാസ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുമോ? സമാധാനത്തിന്റെ പൊൻപുലരി വിടരുമോ? ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ പദ്ധതിയെ ഇസ്രായേൽ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചതോടെ ഹമാസിന്റെ പ്രതികരണത്തിലേക്കാണ് ഇനി ലോകത്തിന്റെ നോട്ടം.

ഗാസയ്‌ക്ക് യാഥാർത്ഥ്യ ബോധമുള്ള പാത ഒരുക്കുന്നതാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന്റെ പദ്ധതി. യുദ്ധത്തിൽ ഞങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതാണ് ‌ഈ പദ്ധതിയെന്നും ഗാസയിൽ സമാധാനപരമായ സിവിലിയൻ ഭരണം ഉണ്ടാകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഹമാസിനെ നിരായുധീകരിക്കും. ഗാസയെ സൈനികമുക്തമാക്കും. ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രായേൽ സൈന്യം ഗാസയിൽ നിന്നു പിന്മാറും. ഗാസ ഒരു പരിവർത്തനത്തിന് വിധേയമാകാതെ പാലസ്തീൻ അതോറിറ്റിക്ക് അവിടെ ഒരു പങ്കും നിർവഹിക്കാൻ കഴിയില്ല. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും മധ്യപൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനു പ്രതിജ്‌ഞാബദ്ധമാണ്. ഒക്‌ടോബർ 7 മറക്കില്ല. ഇസ്രായേലിനെ ആക്രമിച്ചാൽ സമാധാനമുണ്ടാകില്ലെന്ന് ആ ദിനത്തിനു ശേഷം ശത്രുക്കൾക്കു മനസിലായിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.

Sharjah city AG

Comments are closed.