Ultimate magazine theme for WordPress.

നെഹെമ്യാവിനെപ്പോലെ ഉറച്ചുനിൽക്കും; പരിഹാസങ്ങൾക്ക് പാ. ടോഡിന്റെ മറുപടി

തുൾസ: ആഡംബര പ്രസംഗകരെ പരിഹസിച്ചുകൊണ്ടുള്ള കൊമേഡിയൻ ഡ്രൂസ്കിയുടെ വൈറൽ വീഡിയോയ്ക്കെതിരെ പ്രതികരണവുമായി പാസ്റ്റർ മൈക്കൽ ടോഡ്. തന്നെയും വീഡിയോയെയും ബന്ധിപ്പിച്ച് പ്രചരിച്ച ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലെ ഇത്തരം ചർച്ചകൾ വിശ്വാസികളുടെ ശ്രദ്ധ ദൈവീക ദൗത്യങ്ങളിൽ നിന്ന് തിരിക്കാനുള്ള സാത്താന്റെ തന്ത്രമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. നെഹെമ്യാവ് പ്രവാചകനെപ്പോലെ വലിയ ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഇത്തരം പരിഹാസങ്ങളിൽ വീഴരുതെന്നും ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലെ വലിയ ജോലി കണ്ടെത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Sharjah city AG

Comments are closed.