വയനാട് : വെണ്ണിയോടില്‍ ഒന്‍പതാം ക്ലാസുകാരിയെ കാട്ടുപന്നി ആക്രമിച്ചു. കോട്ടത്തറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമത് സഹനയെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. മദ്രസയില്‍ നിന്ന് മടങ്ങുന്നത് വഴിയാണ് വീടിന് അരികിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് സഹനയുടെ നേരേക്ക് പന്നി പാഞ്ഞടുത്തത്. ആക്രമണത്തില്‍ കാലിന് പരുക്കേറ്റ സഹനയെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
