Ultimate magazine theme for WordPress.

സംസ്ഥാനത്ത് മിന്നല്‍ ചുഴലി; 4 ജില്ലകളിൽ വ്യാപക നാശനഷ്ടം

കോഴിക്കോട് : തൃശൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ മിന്നല്‍ ചുഴലിയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്.

കോഴിക്കോട് ജില്ലയിലെ വടകര എടച്ചേരി വേങ്ങോലിയിലും കുറ്റിയാടി മലയോര മേഖലയിലും വിലങ്ങാടും എരവത്ത്കുന്നിലും പുലര്‍ച്ചെ ശക്തമായ മഴയും മിന്നല്‍ ചുഴലിയും ഉണ്ടായി. വയനാട്ടിൽ ശക്തമായ കാറ്റിൽ വാളാട് എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽ കൂര പറന്നു പോയി.

Sharjah city AG