Ultimate magazine theme for WordPress.

എന്തുകൊണ്ട് ഹമാസിന്റെ നേതൃസ്ഥാനം വെടിഞ്ഞു ക്രിസ്തുവിനെ സ്വീകരിച്ചു ?

ഹമാസിന്റെ ആദരണീയനായ സ്ഥാപകൻ ഷേക്ക് ഹസൻ യൂസഫ് എന്ന ഭീകരന്റെ മകനോടാണ് ചോദ്യം

 

 

“ഞാൻ ജനിച്ചത് ഹമാസ് നേതൃത്വത്തിന്റെ ഹൃദയഭാഗത്താണ്, എനിക്ക് അവരെ നന്നായി അറിയാം. ഞാൻ ആ ലോകത്ത് ഒരു രാജകുമാരനെപ്പോലെയായിരുന്നു. എന്നാൽ അവർ മനുഷ്യജീവനെ പരിഗണിക്കുന്നില്ല, ഫലസ്തീനിയൻ ജനതയുടെ ജീവനോ, യിസ്രായേൽ ജനതയുടെ ജീവനോ, സ്വന്തം ജീവനോപോലും ഹമാസിന് വിഷയമല്ല. തങ്ങളുടെ പ്രത്യയശാസ്ത്രം നടപ്പിലാക്കുന്നതിനായുള്ള മരണം, അവരുടെ ആരാധനാ രീതിയാണ്. യിസ്രായേലിന്റെ ഉന്മൂലനം സാധ്യമായാൽ പോലും അവരുടെ ലക്ഷ്യം അവസാനിക്കുന്നതല്ല. അവരുടെ അന്തിമ ലക്ഷ്യം ഇസ്ലാമിക “ഖിലാഫത്ത്” നടപ്പിലാക്കുക എന്നുള്ളതാണ്. മറ്റെല്ലാ സാമൂഹിക വിഭാഗങ്ങളുടെയും ശേഷിപ്പുകളിൽ നിന്നും ഒരു ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കുക എന്നുള്ളതാണ്. ഹമാസ് നടത്തുന്ന ക്രൂരതകൾ എന്നിൽ ചോദ്യങ്ങൾ സൃഷ്ട്ടിച്ചു. യിസ്രായേലിനെ ശത്രുവായി കാണുവാനും, ഉന്മൂലനം ചെയ്യപ്പെടേണ്ടവരായും ഇസ്ലാം മതം പഠിപ്പിച്ചിരുന്നു. എന്നാൽ ശത്രുവിനെ സ്നേഹിക്കുക എന്ന തിരുവചനം എന്നെ മനസാന്തരത്തിലേക്ക് നയിക്കുകയും, യഹൂദ ജനം ജീവിക്കാൻ അവകാശമുള്ളവരെന്നു മനസിലാക്കുകയും ചെയ്തു, എനിക്ക് എന്നോട് തന്നെ സത്യസന്ധത വേണം” അദ്ദേഹം പറഞ്ഞു

ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസിന്റെ ഏറ്റവും ആദരണീയനായ നേതാവിന്റെ മകൻ ക്രിസ്തുവിനെ സ്വീകരിച്ചത്, അദ്ദേഹത്തെ ഹമാസിന്റെ ഹിറ്റ്ലിസ്റ്റിലുള്ള ആദ്യ പേരുകാരനാക്കി. എന്നാൽ ആരുടേയും ഭീഷണികൾ നോക്കാതെ തന്റെ വിശ്വാസം അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് “Son of Hamas ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന് ശേഷം. പരസ്യമായി തന്റെ മകനെ തള്ളിപ്പറയുകയും, അൽഖ്വൈദ ഉൾപ്പടെയുള്ള തീവ്രവാദ സംഘടനകൾ, ഇസ്ലാം ഉപേക്ഷിച്ച യൂസഫിനെ നിയമപ്രകാരം കൊല്ലണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ മുസ്ലീം വിശ്വാസം ഉപേക്ഷിച്ച് പിതാവിന്റെ സംഘടനയെ അപലപിക്കാനുള്ള തന്റെ തീരുമാനം, സ്വന്തം പട്ടണമായ റാമല്ലയിൽ, തന്റെ കുടുംബത്തെ പീഡനത്തിന് വിധേയമാക്കുകയും, സ്വന്തം ജീവൻ അപകടത്തിലാക്കുകയും ചെയ്തതായി മൊസാബ് ഹസൻ യൂസഫ് പറയുന്നു. താൻ സ്നേഹിക്കുന്ന വീടും അഞ്ച് സഹോദരന്മാരും രണ്ട് സഹോദരിമാരും ഉൾപ്പെടെയുള്ള തന്റെ കുടുംബവും ഉപേക്ഷിച്ചാണ് ക്രിസ്തുവിനെ സ്വീകരിച്ചിരിക്കുന്നത്.

രാഷ്ട്രീയമായി ശക്തമായ കുടുംബമാണ് യൂസഫിനെ മുസ്ലീമായി വളർത്തിയത്. അദ്ദേഹത്തിന്റെ പിതാവ് ഹസൻ യൂസഫ്, വെസ്റ്റ്ബാങ്ക് പട്ടണമായ റമല്ലയ്ക്ക് സമീപമുള്ള അൽ-ഘനിയയിൽ ജനിച്ച വളരെ ആദരണീയനായ ഷെയ്ഖ്, 1987-ൽ ഹമാസ് രൂപീകൃതമായതുമുതൽ ഇസ്രയേലിനെതിരെ ഡസൻ കണക്കിന് ചാവേർ ബോംബിംഗുകളും മറ്റ് ആക്രമണങ്ങളും നടത്തിയ ഹമാസിന്റെ സ്ഥാപക അംഗമാണ്. ഇസ്രായേൽ ജയിലുകളിൽ കഴിഞ്ഞ തന്റെ പിതാവ്, ജയിലിൽ ആയിരുന്നപ്പോൾ തന്റെ മകൻ ക്രിസ്ത്യാനിയായി മാറിയെന്നും, റാമല്ല വിട്ടെന്നും ഉള്ള വാർത്ത പിതാവിനെ ഏറ്റവും വേദനിപ്പിച്ചിരുന്നു. “ജയിൽ മുറിയിൽ നിന്ന് ഫലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച്, ഹമാസിലും ഫലസ്തീൻ സമൂഹത്തിലും, വലിയ സ്വാധീനം നിലനിർത്തുന്ന പിതാവിന്റെ അനന്തരാവകാശിയായി പലരും എന്നെ കണ്ടിരുന്നു. എല്ലാവരും കുടുംബത്തോട് എന്നെ നിരാകരിക്കാൻ ആവശ്യപ്പെടുന്നു. അവർ എന്നെ നിരസിച്ചാൽ തീവ്രവാദികൾക്ക് എന്നെ കൊല്ലാനുള്ള അവസരമായി മാറും, ഞാൻ അവരെ ഭയപ്പെടുന്നില്ല, ഞാൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്കറിയാം, അവരെ എന്റെ ശത്രുക്കളായി ഞാൻ കാണുന്നില്ല, അവർ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അത് ചെയ്യട്ടെ, ഞാൻ ആരെയും തടയാൻ പോകുന്നില്ല, അത് എന്റെ സ്വാതന്ത്ര്യമാണ്.” അദ്ദേഹം പറയുന്നു.

Sharjah city AG