Ultimate magazine theme for WordPress.

എന്തുകൊണ്ട് ബൈബിൾ എന്നെ ആകർഷിച്ചു? ക്രിസ്ത്യൻ ലൈവ് സമ്മാന ദാനം നാളെ ഷാർജയിൽ

 

ഷാർജ: ക്രിസ്ത്യൻ ലൈവ് മിഡിൽ ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ യു എ ഇ യിൽ നടത്തിയ നടത്തിയ എഴുത്തു മത്സരത്തിന്റെ സമ്മാനങ്ങൾ നാളെ വൈകിട്ട് എട്ടിന് ഷാർജ വർഷിപ്പ് സെന്റെറിൽ നടക്കുന്ന സ്പിരിച്വൽ റെയിൻ 2023 സമ്മേളനത്തിൽ വിതരണം ചെയ്യും. ബൈബിൾ എന്തുകൊണ്ട് എന്നെ ആകർഷിച്ചു എന്ന വിഷയത്തിലായിരുന്നു മത്സരം.

നൂറ് പേരോളം പങ്കെടുത്ത മത്സരത്തിൽ സിസ്റ്റർ നീതു നിശാന്ത് ഒന്നാം സ്ഥാനവും ബ്രദർ സാജൻ കെ ജോർജ് രണ്ടാം സ്ഥാനവും ബ്രദർ ബിജു ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇവർക്കുള്ള സമ്മാനങ്ങൾ റവ.ഡോ. എം എ വർഗീസ്, റവ. ഡോ. വിൽസൺ ജോസഫ്, റവ.ഡോ. കെ. ഒ മാത്യു എന്നിവരാകും നൽകുന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് ദുബൈ ഗോഡ്സ് ഓൺ മിനിസ്ട്രിയും അലൈൻ ഗെർഷോം ബിൽഡിംഗ് മെയിന്റനൻസ് കമ്പിനിയും ഷാർജ അൽ ഖത്തർ ടൂറിസവുമാണ്.

ക്രിസ്ത്യൻ ലൈവ് മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ ബ്രദർ സന്തോഷ് അറക്കൽ ഈപ്പൻ, പാ. ഷിബു മുണ്ടപ്ളാക്കൽ, ബ്രദർ അജി ജോർജ് തുടങ്ങിയവർ സമ്മാന വിതരണത്തിന് നേതൃത്വം കൊടുക്കും.

പാ. റ്റൈറ്റസ് ജോൺസൺ (ബഹറിൻ), പാ ഏബ്രഹാം വെൺമണി (ബഹറിൻ ) ഫിന്നി കാഞ്ഞങ്ങാട് ( ക്രൈസ്തവ എഴുത്തു പുര) ഡോ. ബ്ലസൻ ജോർജ് ( സി എം എസ് കോളജ് കോട്ടയം) വിന്നി ജിജോ (കിംഗ് സൗദ് ബിൻ അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി, റിയാദ്) പാ. ഡാനിയേൽ ഈപ്പച്ചൻ (ആസ്ട്രേലിയ) പാ. ബ്ളസൻ ചെറിയാൻ ( കാനഡ) എന്നിവരടങ്ങുന്ന പാനലാണ് വിജയികളെ കണ്ടെത്തിയത്.

Sharjah city AG