മസ്‌കറ്റ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും ലോകത്തിന്റെ ‘എണ്ണക്കിണർ’ എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്കിലൂടെ തലയുയർത്തി ഭാരതത്തിന്റെ കപ്പലുകൾ. ഇന്ത്യൻ പതാകയേന്തിയ ‘ഗ്രീൻ ആശ’ എന്ന ടാങ്കർ കപ്പലാണ് വെല്ലുവിളികൾ അതിജീവിച്ച് ഈ തന്ത്രപ്രധാന പാത കടന്നുപോയത്. മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണ ഭീഷണി നിലനിൽക്കെയാണ് ഇന്ത്യയുടെ ഈ മിന്നും പ്രകടനം.
ഈ സംഘർഷത്തിനിടയിലും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിടുന്ന ഒൻപതാമത്തെ ഇന്ത്യൻ കപ്പലാണ് ഗ്രീൻ ആശ. ഇതിന് മുൻപ് ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബി.ഡബ്ല്യു ടൈർ, ബി.ഡബ്ല്യു എൽമ്, ഗ്രീൻ സാന്വി എന്നീ എട്ട് കപ്പലുകൾ ഈ കടൽപ്പാത വിജയകരമായി താണ്ടിയിരുന്നു.

Comments are closed.