Ultimate magazine theme for WordPress.

ലെബനനിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ; ഇസ്രായേലിനെതിരെ ആംനസ്റ്റി

ബെയ്റൂട്ട്: അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ സൈന്യം മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. യുദ്ധങ്ങളിൽ പുകമറ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഈ രാസവസ്തു മനുഷ്യശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതം അത്യന്തം ഭയാനകമാണ്.

വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന സ്വഭാവമുള്ള വൈറ്റ് ഫോസ്ഫറസ്, ശരീരത്തിൽ പതിച്ചാൽ എല്ലുകൾ വരെ ഉരുകിപ്പോകുന്ന അത്രയും കഠിനമായ പൊള്ളൽ ഏൽപ്പിക്കാൻ ശേഷിയുള്ളതാണ്. സാധാരണക്കാർ താമസിക്കുന്ന ഇടങ്ങളിൽ ഇത്തരം ആയുധങ്ങൾ പ്രയോഗിക്കുന്നത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകി.

Sharjah city AG

Comments are closed.