Ultimate magazine theme for WordPress.

വിശ്വാസത്തിന്റെ വീട്ടിൽ ചോര വീണപ്പോൾ; പാസ്റ്ററുടെ ജീവനെടുത്തത് സ്വന്തം സഹായിയോ?

ഹൂസ്റ്റൺ : ഹൂസ്റ്റണിലെ ‘അമോർ വൈ റെസ്റ്റോറേഷൻ’ സഭയുടെ മുഖ്യ പാസ്റ്ററായ പെഡ്രോ കാന്റോ (62) സ്വന്തം വീട്ടിലുണ്ടായ വെടിവയ്പ്പിൽ ദാരുണമായി കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ പാസ്റ്ററുടെ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പാസ്റ്ററുടെ റൂംമേറ്റ് മോഷ്ടാവിന് നേരെ വെടിയുതിർത്തപ്പോൾ അത് അബദ്ധത്തിൽ പാസ്റ്റർക്ക് ഏൽക്കുകയായിരുന്നുവെന്ന് ഹൂസ്റ്റൺ പോലീസ് അറിയിച്ചു.

മോഷണശ്രമത്തിനിടെ പരിക്കേറ്റ പ്രതി റോഡ്‌നി ദുഷാ യോഡറെ (44) പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്കെതിരെ അതിക്രമിച്ചു കയറലിനും മോഷണത്തിനും കേസെടുത്തിട്ടുണ്ട്. വീടിനുള്ളിൽ അതിക്രമിച്ചുകയറിയ മോഷ്ടാവിനെതിരെ സ്വയരക്ഷയ്ക്കായി വെടിവച്ചതാണെന്ന് റൂംമേറ്റ് മൊഴി നൽകി. സംഭവത്തിൽ റൂംമേറ്റിനെതിരെ നിലവിൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്.

1990-ൽ മെക്സിക്കോയിൽ നിന്ന് കുടിയേറി ഹൂസ്റ്റണിൽ സഭ സ്ഥാപിച്ച പാസ്റ്ററുടെ വിയോഗം വിശ്വാസി സമൂഹത്തിന് വലിയ ആഘാതമായി. പള്ളിയേയും ആളുകളെയും ആത്മാർത്ഥമായി സ്നേഹിച്ച ഇടയനായിരുന്നു പാസ്റ്റർ പെഡ്രോ എന്ന് അദ്ദേഹത്തിന്റെ ഭാര്യ ലെറ്റീഷ്യ അനുസ്മരിച്ചു. ഞായറാഴ്ച സഭയിൽ നടന്ന പ്രത്യേക പ്രാർത്ഥനയിൽ നൂറുകണക്കിന് ആളുകൾ വികാരാധീനരായി അദ്ദേഹത്തിന് വിടവാങ്ങൽ നൽകി.

Sharjah city AG

Comments are closed.