പി. റ്റി. കോശിയച്ചൻ.
അയൽപക്കത്തെ കുട്ടികൾക്ക് ആ മുത്തശ്ശിയെ കാണാൻ ഇഷ്ടമായിരുന്നു. അവർ കുട്ടികൾക്ക് മധുരപലഹാര ങ്ങൾ കൊടുത്തിരുന്നു. എന്നാൽ അതു കൊണ്ടല്ല കുട്ടികൾ അവരെ കാണുന്നത്. ആകെ പഴയ തുണികൾ തുന്നിച്ചേർത്ത അവരുടെ പുതപ്പ് കാണാനാണ്.
ഒരു ദിവസം ഒരു പെൺകുട്ടി ചോദിച്ചു: “മുത്തശ്ശി, ഈ പഴയ തുണികൾ തുന്നിച്ചേർത്ത ഈ പുതപ്പിന് പകരം ഒരു പുതിയ പുതപ്പ് വാങ്ങാത്തത് എന്താണ്?
മുത്തശ്ശി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ അതിന്റെ കഥ പറയാം.” അവർ പുതപ്പിൽ തുന്നിച്ചേർത്തിരുന്ന ഒരു ചുവന്ന തുണിക്കഷണത്തിലേക്കു വിരൽ ചൂണ്ടി: “ഇത് നിങ്ങളുടെ അമ്മാവൻ സ്കൂളിൽ ഒന്നാം സമ്മാനം നേടിയപ്പോൾ ധരിച്ചിരുന്ന യൂണിഫോമിന്റെ കഷണം ആണ്.”
പിന്നെ ഒരു നീല കഷണത്തിലേക്ക് ചൂണ്ടിപ്പറഞ്ഞു: ഇതെന്റെ മകൾ ബിരുദം നേടിയപ്പോൾ ധരിച്ചിരുന്ന ചുരിദാറിന്റെയാണ്. അങ്ങനെ ഓരോ കഷണത്തിന്റെയും കഥ പറഞ്ഞു. അവർ വളരെ അഭിമാനത്തോടെ യായിരുന്നു ഓരോ കഷണത്തെക്കുറിച്ചും പറഞ്ഞത്.
എന്നിട്ട് മുത്തശ്ശി പറഞ്ഞു: “എന്റെ മക്കളെ, ജീവിതവും ഈ പുതപ്പ് പോലെയാണ്. വയസ്സായാൽ പിന്നെ, പുതുതായി ഒന്നും വാങ്ങുന്നില്ല, നമുക്ക് ലഭിച്ച സ്നേഹത്തിന്റെയും കരുതലി ന്റെയും നല്ല ഓർമ്മകളുമായാണ് ജീവി ക്കുക. അതുകൊണ്ട് ഈ പുതപ്പിന് മറ്റെല്ലാ പുതപ്പിനെക്കാളും നല്ല ചൂടാണ്. പുതയ്ക്കുന്ന തുണിയുടെ ചൂടല്ല, ജീവിതത്തിൽ തുന്ന ചേർക്കപ്പെട്ട സ്നേഹത്തിന്റെ ചൂടാണ്”.
സ്നേഹത്തിന്റെ ചൂട്, അതാണ് ജീവിതത്തെ നിലനിർത്തുന്നത്. സ്നേഹമില്ലാത്ത ജീവിതം, എത്ര ഊർഷരമായിരിക്കും. നമ്മെ സ്നേഹിക്കുകയും നാം സ്നേഹിക്കുകയും ചെയ്യുന്ന നിരവധി പ്രിയപ്പെട്ടവർ ഉണ്ടെന്നുള്ളതാണ് നമ്മുടെ ജീവിതത്തിന്റെ ശക്തി.
സ്നേഹം എന്നത് ഒരു അമൂല്യ പ്രതിഭാസമാണ്. അത് നിരവധി സദ്ഗുണങ്ങൾ ഒന്നിച്ച് ചേർത്ത് രൂപപ്പെടുത്തിയ ഒരു ടോണിക്കാണ്. ശരീരത്തിനും മനസ്സിനും ആവശ്യമായ എല്ലാ മൂലകങ്ങളും ഉൾക്കൊള്ളുന്ന ഒരു ടോണിക്ക്. യഥാർത്ഥമായി നാം സ്നേഹിക്കുന്നവർക്ക് വേണ്ടി ഭക്ഷണമോ ഉറക്കമോ മറ്റ് ജീവിത സൗകര്യങ്ങളോ ഉപേക്ഷിപ്പാൻ പോലും നാം തയ്യാറാവും. അപ്പോഴും നാം ആരോഗ്യത്തോടെ നിലനിൽക്കുന്നത് ഈ ടോണിക്കിന്റെ ശക്തി കൊണ്ടാണ്. മറിച്ച്, ആരോഗ്യത്തിന് ആവശ്യമായത് എല്ലാം സുലഭമായി ഉണ്ടെങ്കിലും സ്നേഹം ഇല്ലാത്ത ജീവിതം എത്ര തകർന്ന അവസ്ഥയിലായിരിക്കും! തങ്ങളെ സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുക എന്നത് ഏവർക്കും സന്തോഷമാണ്. എന്നാൽ അതേക്കാൾ അനിവാര്യമായത് അപരരെ സ്നേഹിക്കുവാൻ കഴിയുന്നു എന്നുള്ളതാണ്.
നമ്മെ സ്നേഹിക്കാത്തവരെ പോലും സ്നേഹിക്കുവാൻ കഴിയുമെങ്കിൽ, അത് നമ്മുടെ ജീവിതത്തെ പുഷ്ടിപ്പെടുത്തുക തന്നെ ചെയ്യും. സ്നേഹിക്കുന്ന വരെ മാത്രമേ നാമും സ്നേഹിക്കുന്നു ള്ളൂ എങ്കിൽ അത് യഥാർത്ഥ സ്നേഹം അല്ല. ഉപദ്രവിക്കുന്നവരെയും വെറുക്കു ന്നവരെയും പോലും സ്നേഹിക്കുന്ന താണ് യഥാർത്ഥ മനുഷ്യത്വം.

Comments are closed.