Ultimate magazine theme for WordPress.

വെള്ളാപ്പള്ളി പറഞ്ഞതാണ് ശരി: ജോയ് മാത്യു

കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശൻ ഒരു പ്രസ്താവന നടത്തി:
പെന്തക്കോസ്തുകാർ പണം നൽകി അദ്ദേഹം ഉൾപ്പെട്ടു നിൽക്കുന്ന സമൂഹത്തിൽ ഉള്ളവരെ മതം മാറ്റുന്നു എന്നതായിരുന്നു ആരോപണം.

ഈ ആരോപണത്തിൽ ഒന്നുമാത്രം ഞാൻ നിഷേധിക്കുന്നു…
അത് “പണം നൽകി”
എന്നുള്ളത് മാത്രമാണ്.

പണം നൽകി മതപരിവർത്തനം നടത്താൻ പണ്ട് പെന്തക്കോസ്തുകാരുടെ കയ്യിൽ എവിടെ പണം?
ഇന്ന് പുതുപ്പണക്കാർ നമ്മുടെ ഇടയിൽ ഏറെയുണ്ട്!
ഗൾഫ്, അമേരിക്കൻ പണത്തിന്റെ
ആഗമനത്തോട് കൂടെ നമ്മുടെ സ്ഥിതിയൊക്കെ മാറി.

പണ്ട് ഞാൻ വായിച്ച ഒരു പുസ്തകത്തിൽ
മതം മാറിയ ഈഴവരുടെ ചരിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
നമ്മെ ഞെട്ടിക്കുന്ന ഒരു കണക്കാണ് അതിൽ പറഞ്ഞിട്ടുള്ളത്.
ഒരു അഭിമുഖത്തിൽ വെള്ളാപ്പള്ളി നടേശന്റെ ബന്ധുക്കളും ക്രിസ്തുമതം സ്വീകരിച്ചതിനെ കുറിച്ച് അദ്ദേഹവും ഭാര്യയും വിവരിച്ചിട്ടുണ്ട്.
തന്റെ അനുഭവത്തിൽ നിന്നായിരിക്കാം ആ പ്രസ്താവന നടത്തിയത്.

കേരളത്തിലെ ക്രിസ്ത്യാനികളിൽ ബഹുഭൂരിപക്ഷവും
താൻ ഉൾപ്പെട്ടു നിൽക്കുന്ന സമൂഹത്തിൽ നിന്നും മാറ്റിതര ഹൈന്ദവ വിഭാഗത്തിൽ നിന്നും
ക്രിസ്തുമതം സ്വീകരിച്ചവരാണ് എന്ന ചരിത്ര സത്യം അവഗണിക്കരുത്!

വെള്ളാപ്പള്ളിക്കെതിരെ
പ്രസ്താവന ഇറക്കുന്ന വരും, യൂട്യൂബിൽ പ്രതികരിക്കുന്ന വരും
കേരളത്തിലെ ക്രൈസ്തവരുടെ ചരിത്രം ഒന്ന് നന്നായി വിലയിരുത്തി പഠിക്കുന്നതും നന്നായിരിക്കും.

Sharjah city AG