ലെബനൻ : ലെബനനിലും മിഡിൽ ഈസ്റ്റിലും വർദ്ധിച്ചുവരുന്ന അക്രമങ്ങളിൽ അതീവ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ലെബനനിലെ കത്തോലിക്കാ പാത്രിയർക്കീസുമാരുടെയും മെത്രാന്മാരുടെയും അസംബ്ലി ശക്തമായ പ്രസ്താവന പുറത്തിറക്കി. നിലവിലെ സംഘർഷങ്ങൾ മനുഷ്യന്റെ അന്തസ്സിനെ ഭീഷണിപ്പെടുത്തുന്നതായും നീതിയുടെയും സുസ്ഥിരതയുടെയും അടിത്തറ ഇളക്കുന്നതായും മെത്രാന്മാർ മുന്നറിയിപ്പ് നൽകി.
അക്രമം ഒരിക്കലും ശരിയായ തിരഞ്ഞെടുപ്പല്ല എന്ന് ഓർമ്മിപ്പിച്ച അവർ സമാധാനം എന്നത് താൽക്കാലികമായ ഒരു കാര്യമല്ല മറിച്ച് അത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി. ഉടനടി അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പ്രശ്നപരിഹാരം കണ്ടെത്തണമെന്നും പ്രസ്താവന ആഹ്വാനം ചെയ്യുന്നു. രാജ്യത്തെ ഭരണകൂടം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റണമെന്നും ആയുധങ്ങൾ പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണമെന്നും സഭാനേതാക്കൾ ആവശ്യപ്പെട്ടു.

Comments are closed.