Ultimate magazine theme for WordPress.

മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല, ഇത് രാജ്യത്തിന് നാണക്കേട്: മൗനം വെടി‍ഞ്ഞ് മോദി

ഡൽഹി :മണിപ്പുരിലെ അക്രമങ്ങളിലും കലാപങ്ങളിലും ഒടുവില്‍ മൗനം വെടി‍ഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ തന്നെ ഏറെ വേദനപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.‘മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചതിന് ഒരിക്കലും മാപ്പ് നല്‍കാനാകില്ല. സംഭവം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കി. കുറ്റവാളികളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കുകയില്ല’, മോദി പറഞ്ഞു

Sharjah city AG
Leave A Reply

Your email address will not be published.