Ultimate magazine theme for WordPress.

വെസ്റ്റ് വിർജീനിയയിൽ കൊവിഡ് മരണങ്ങൾ 8,000 കടന്നു

ചാൾസ്റ്റൺ: വെസ്റ്റ് വിർജീനിയയിൽ കോവിഡ് മരണങ്ങളുടെ എണ്ണം 8,000 കവിഞ്ഞു, ബുധനാഴ്ച ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ റിസോഴ്‌സ് വെബ്‌സൈറ്റ് പുറത്തിറക്കിയ സംസ്ഥാന ആരോഗ്യ കണക്കുകൾ ആണ് ഇത് . പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് 8,005 മരണമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2021 ഡിസംബറിൽ 5,000 കോവിഡ്-19 മരണങ്ങളും 2022 ഫെബ്രുവരിയിൽ 6,000 മരണങ്ങളും കഴിഞ്ഞ ജൂണിൽ 7,000 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.