Ultimate magazine theme for WordPress.

യുദ്ധം പാകിസ്ഥാനെ തളർത്തുന്നു; ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി

ഇസ്ലാമാബാദ്: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയർന്നത് പാകിസ്ഥാനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യം ഭാഗികമായി അടച്ചുപൂട്ടൽ നടപടികളിലേക്ക് നീങ്ങുകയാണ്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സ്കൂളുകളും സർക്കാർ ഓഫീസുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ ഭരണകൂടം തീരുമാനിച്ചു.

ബാങ്കുകൾ ഒഴികെയുള്ള സ്വകാര്യ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘വർക്ക് ഫ്രം ഹോം’ രീതി നടപ്പിലാക്കി. അവശ്യസേവനങ്ങൾ നൽകുന്ന സർക്കാർ ഓഫീസുകൾ ആഴ്ചയിൽ നാല് ദിവസം മാത്രമേ പ്രവർത്തിക്കൂ. ഇവിടെയും 50 ശതമാനം ജീവനക്കാർ മാത്രമേ നേരിട്ടെത്താവൂ എന്ന് കർശന നിർദ്ദേശമുണ്ട്.

Sharjah city AG

Comments are closed.