ആലപ്പോ: ഭൂകമ്പം ബാധിച്ച സിറിയയിലെ സഭയുടെ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നതിനുമുള്ള രണ്ടാമത്തെ സാമ്പത്തിക സഹായ പാക്കേജിന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് അംഗീകാരം നൽകി. ഫെബ്രുവരി 6ന് 8476 പേരുടെ ജീവനെടുത്ത വിനാശകരമായ ഭൂകമ്പത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിച്ച രാജ്യത്തേക്ക് ഏകദേശം 500,000 യുഎസ് ഡോളർ അയയ്ക്കാനുള്ള തീരുമാനത്തിന് ഒക്ടോബർ 2നാണ് എയിഡ് ടു ദ ചർച്ച് ഇൻ നീഡ് അംഗീകാരം നല്‍കിയത്.
