Ultimate magazine theme for WordPress.

വി​ഴി​ഞ്ഞം സമരം : കേ​സു​ക​ൾ റദ്ദാക്കണം ആവശ്യവുമായി കെ​എ​ൽ​സി​എ

കൊച്ചി : വി​​​ഴി​​​ഞ്ഞം സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നും വൈ​​​ദി​​​ക​​​ർ​​​ക്കും മ​​​റ്റു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും എതിരേയു​​​ള്ള ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ൾ റദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന ആവശ്യവുമായി കെ​​​എ​​​ൽ​​​സി​​​എ (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ) സം​​​സ്ഥാ​​​ന സ​​​മി​​​തി. കേ​​​സ് സം​​​ബ​​​ന്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ യാ​​​തൊ​​​രു ബു​​​ദ്ധി​​​മു​​​ട്ടും ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ഒ​​​ത്തു​​​തീ​​​ർ​​​പ്പു ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ​​​താ​​​ണ്.
181 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​ൽ ഗു​​​രു​​​ത​​​ര​​​വ​​​കു​​​പ്പു​​​ക​​​ൾ ചുമത്തിയ കേ​​​സു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ആ​​​ക്ര​​​മ​​​ണം സം​​​ബ​​​ന്ധി​​​ച്ച കേ​​​സ് വൈ​​​ദി​​​ക​​​ർ ന​​​ട​​​ത്തി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഫ​​​ല​​​മാ​​​ണെന്ന ക​​​ണ്ടെ​​​ത്ത​​​ൽ ശ​​​രി​​​യ​​​ല്ല. ഒ​​​ത്തു​​​തീ​​​ർ​​​പ്പു ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണ​​​ക​​​ളി​​​ൽ പ്ര​​​ദേ​​​ശ​​​ത്തെ ചു​​​റ്റു​​​മതി​​​ൽ കെ​​​ട്ടു​​​ക, കു​​​രി​​​ശ​​​ടി മാ​​​റ്റിക്കൊടു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ക​​​യും സ​​​മ​​​ര​​​സ​​​മി​​​തി​​​യോ​​​ട് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന നി​​​ല​​​പാ​​​ട് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണ്.
കു​​​റ്റ​​​പ​​​ത്രം ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നു മു​​​മ്പു​​​ത​​​ന്നെ വി​​​ഷ​​​യം ഒ​​​ത്തു​​​തീ​​​ർ​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സു​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു കെ​​​എ​​​ൽ​​​സി​​​എ യോഗം ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.