യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വിവേക്
വാഷിങ്ടണ്‍: 2024-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. പാലക്കാട് കാരായ വിവേക് രാമസ്വാമിയുടെ മാതാപിതാക്കളാണ് യുഎസിലേക്ക് കുടിയേറിയത്. 37-കാരനായ വിവേക് യുഎസില്‍ സംരംഭകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ്. ഇപ്പോൾ തെക്കുപടിഞ്ഞാറന്‍ ഒഹിയോയിലാണ് താമസം . കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിലാണ് വിവേക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് വിവേക് അടക്കം മൂന്ന് പേരാണ് ഇതുവരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,മറ്റൊരു ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരാണ് വിവേകിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വെല്ലുവിളിയായുള്ളത്. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും സ്‌ട്രൈവ് അസ്റ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമായ വിവേക് അമേരിക്കയിലാണ് ജനിച്ചതും വളര്‍ന്നതും.
