പാമ്പാടി : വിഷൻസ് ഓഫ് ഗോഡ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച (ഡിസംബർ 16) പാമ്പാടി ചിങ്ങംകുഴി ബ്രദർ ജോസിൻ്റെ ഭവനാങ്കണത്തിൽ 15-ാമത് മുറ്റത്ത് കൺവൻഷൻ നടക്കും.
പാ. ജോസഫ് തോമസ് അധ്യക്ഷത വഹിക്കുന്ന യോഗം പാ. ഐസക്ക് തോമസ് ഉദ്‌ഘാടനം ചെയ്യും. പാ. മാത്യു ജെയിംസ്, പാ. റെജി പത്രോസ് എന്നിവർ പ്രസംഗിക്കും. പാ. സണ്ണി യോഹന്നാൻ, പാ. കെ എം ജോർജ്, പാ. പി റ്റി അപ്പുക്കുട്ടൻ പാ. എം എം ജോസഫ്, പാ. ലാൽജി എസ് എന്നിവർ പ്രത്യേക ശുശ്രൂഷകൾ നയിക്കും. വി ജി എം മെലഡീസ് കോട്ടയം ഗാന ശുശ്രൂഷ നിർവഹിക്കും.
