വാഷിംഗ്ടൺ : അമേരിക്കയിൽ ആത്മീയ ശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്ന വിദേശികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് വിസ നിയമങ്ങളിൽ സുപ്രധാന ഇളവ് വരുത്തി ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്. ആർ-1 വിസയിൽ ജോലി ചെയ്യുന്ന മതപ്രവർത്തകർ ഗ്രീൻ കാർഡിനായി കാത്തിരിക്കുമ്പോൾ രാജ്യം വിട്ടുപോകണമെന്ന കർശന നിബന്ധനയിലാണ് ഇളവ് നൽകിയത്.
സർക്കാരിന്റെ ഈ തീരുമാനത്തെ ഒഹായോയിലെ കൊളംബസ് ബിഷപ്പ് ഏൾ ഫെർണാണ്ടസ് ഉൾപ്പെടെയുള്ള മതനേതാക്കൾ സ്വാഗതം ചെയ്തു. വിദേശ വൈദികരും സന്യസ്തരും അമേരിക്കയിലെ പള്ളികളിലും സ്കൂളുകളിലും ആശുപത്രികളിലും നടത്തുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നിയമമാറ്റം ഉണ്ടായില്ലായിരുന്നെങ്കിൽ തന്റെ രൂപതയിൽ മാത്രം 30-ലധികം വൈദികരുടെയും കന്യാസ്ത്രീകളുടെയും സേവനം നഷ്ടപ്പെടുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments are closed.