Ultimate magazine theme for WordPress.

ഹരിയാനയിൽ സുവിശേഷ വിരോധികളുടെ അക്രമം: പാസ്റ്ററെ കൊണ്ട് ബൈബിളുകൾ കത്തിച്ചു

റോഹ്തക്ക് : ഹരിയാനയിലെ റോഹ്തക്കിൽ സുവിശേഷ വിരോധികളായ പ്രദേശത്തെ ഒരു കൂട്ടം ആര്യ സമാജ് പ്രവർത്തകർ നവംബർ 10 തിങ്കളാഴ്ച്ച പകൽ പ്രദേശത്ത് വ്യാജ മത പരിവർത്തന കുറ്റം ആരോപിച്ച് പാസ്റ്ററെ ഭീഷണിപ്പെടുത്തി പാസ്റ്ററെ കൊണ്ട് തന്നെ മണ്ണെണ്ണ ഒഴിപ്പിച്ച് വിശുദ്ധ ബൈബിളുകൾ കൂട്ടിയിട്ട് പരസ്യമായി കത്തിപ്പിച്ചു.

ഇവിടെ ഈ രാജ്യത്ത് വേറൊരു മതം ഉള്ളപ്പോൾ നിങ്ങൾ റോമിൽ നിന്നും വേറൊരു മതം ഇറക്കുമതി ചെയ്ത് ഇവിടെയുള്ള ജനങ്ങളെ മത പരിവർത്തനം ചെയ്ത് ക്രിസ്ത്യാനികൾ ആക്കുന്നു. പിതാവ് ആരെന്നോ മാതാവ് ആരെന്നോ അറിയാത്ത യേശുവിനെ കുറിച്ച് നിങ്ങൾ പ്രസംഗിച്ച് ആളുകളെ മതം മാറ്റുന്നു എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ടാണ് സുവിശേഷ വിരോധികൾ ഈ ക്രൂരത കാണിച്ചത്.

 

Sharjah city AG

Comments are closed.