Ultimate magazine theme for WordPress.

ഛത്തീസ്ഗഡിൽ സുവിശേഷ വിരോധികളുടെ അക്രമം: ക്രിസ്തുമസ് അലങ്കാരങ്ങൾ നശിപ്പിച്ചു

റായ്പ്പൂർ : ഛത്തീസ്ഗഡിലെ റായ്പ്പൂരിൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ മാഗ്നെറ്റൊ ഷോപ്പിംഗ് മാളിലെ ഏകദേശം 10 ലക്ഷം രൂപ വില മതിക്കുന്ന നിരവധി ക്രിസ്മസ് സ്റ്റാളുകളും അലങ്കാരങ്ങളും തല്ലി തകർത്ത് നശിപ്പിച്ചു. ക്രൈസ്തവ മിഷനറിമാർ നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടന നേരത്തെ ബന്ദിന് ആഹ്വാനം ചെയ്തത്.

കമ്പും വടിയുമായി എത്തിയ സർവ ഹിന്ദു സാമാജ് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകരാണ് അലങ്കാരങ്ങളും സാന്താക്ലോസിൻ്റെ രൂപവും അടക്കം അടിച്ച് തകർത്തത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡിസംബർ 24 ബുധനാഴ്ച്ച ആയിരുന്നു സംഭവം. വ്യാജ മത പരിവർത്തനം ആരോപിച്ച് സർവ ഹിന്ദു സമാജ് പ്രഖ്യാപിച്ച ഛത്തീസ്ഗഡ് ബന്ദ് പുരോഗമിക്കുന്നതിനിടെയാണ് സംഘടനയുടെ പ്രവർത്തകർ മാളിൽ അക്രമം അഴിച്ച് വിട്ടത്. മാളിലെ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Sharjah city AG

Comments are closed.