Ultimate magazine theme for WordPress.

ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് നേരെ സുവിശേഷ വിരോധികളുടെ അക്രമം

ഇക്നാർ : ഛത്തീസ്ഗഡിലെ അബുജ്മർ മേഖലയിലെ നാരായൺപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഇക്നാർ എന്ന ഗ്രാമത്തിൽ ജനുവരി 25 രാവിലെ 8 മണിയോടെ കഴിഞ്ഞ അഞ്ച് വർഷമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ജീവിച്ച് വന്ന ബ്രദർ മങ്കു കുമേതി, ബ്രദർ ഗർവ റാം സലാം കുടുംബങ്ങളെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ക്രൂരമായി അക്രമിച്ചു.

തങ്ങളെ മർദ്ദിച്ചുവെന്നും വീടുകളിൽ നിന്ന് സാധനങ്ങൾ വലിച്ചെറിഞ്ഞുവെന്നും സൂക്ഷിച്ചിരുന്ന റേഷനും പ്രധാനപ്പെട്ട രേഖകളും കത്തിച്ചുവെന്നും അവിടെയുള്ള ക്രൈസ്തവ വിശ്വാസികൾ വ്യക്തമാക്കി. കുടുംബങ്ങൾ വിശ്വാസം ഉപേക്ഷിച്ച് ഗ്രാമം വിടണമെന്ന് അക്രമികൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. സമ്മർദ്ദത്തിന് വഴങ്ങി ഞങ്ങൾ ഞങ്ങളുടെ മതം ഉപേക്ഷിക്കില്ല എന്ന് ഇരകളിൽ ഒരാളായ സഹോദരൻ മങ്കു കുമേതി ഉറച്ച് പറഞ്ഞു. ഇത് വരെ കുറ്റവാളികൾക്ക് എതിരെ പോലീസ് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.

Sharjah city AG

Comments are closed.