Ultimate magazine theme for WordPress.

മംഗളൂരുവിൽ ആചാരലംഘനം: ക്രൈസ്തവ യുവാവ് ദൈവ നർത്തനം ചെയ്തതിൽ വിവാദം

മംഗലാപുരം : മംഗളൂരു ബോലൂരിലെ ദൈവസ്ഥാനത്ത് നടന്ന നേമ ചടങ്ങിൽ ക്രൈസ്തവ പശ്ചാത്തലമുള്ള യുവാവ് നൃത്തം ചെയ്തതിനെ ചൊല്ലി ഉയർന്ന വിവാദം തീരദേശ കർണാടകയിലെ വിശ്വാസികൾക്കിടയിൽ വലിയ ചർച്ചയാകുന്നു. ക്രൈസ്തവ വിശ്വാസിയായ മാതാവിനും പമ്പട സമുദായത്തിൽപ്പെട്ട പിതാവിനും ജനിച്ച യുവാവ് ആചാരപ്രകാരം ദക്ഷിണ കന്നഡയിലെ ദൈവാരാധനയുടെ ഭാഗമാകുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നാണ് സമുദായ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ക്രൈസ്തവ സഭയുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും മുറുകെപ്പിടിക്കുന്ന ഒരു വ്യക്തി ഇതര മതവിശ്വാസങ്ങളുടെ പവിത്രമായ ചടങ്ങുകളിൽ ഭാഗമാകുമ്പോൾ അത് രണ്ട് വിശ്വാസധാരകളെയും ബാധിക്കുന്ന കാര്യമാണെന്ന ആത്മീയ വശം കൂടി ഈ ചർച്ചകളിൽ ഉയരുന്നുണ്ട്. സമുദായംഗങ്ങളുടെ ആചാരപ്രകാരം മാതൃവഴിയാണ് വിശ്വാസവും സ്വത്വവും നിശ്ചയിക്കുന്നത് എന്നതിനാൽ ക്രൈസ്തവ പശ്ചാത്തലമുള്ള വ്യക്തി ഈ ചടങ്ങ് നിർവ്വഹിച്ചത് ദൈവസ്ഥാനത്തിന്റെ പരിശുദ്ധിക്ക് നിരക്കാത്തതാണെന്ന് ഗവേഷകയായ ഡോ. രതി ഉൾപ്പെടെയുള്ളവർ വാദിക്കുന്നു.

Sharjah city AG

Comments are closed.